കണ്ണൂർ: വനം വകുപ്പ് അധ്വാനിക്കുന്ന കർഷകനെതിരെ പ്രയോഗിക്കുന്ന ജൈവായുധ സേനയായ വാനരൻമാരേ പ്രതിരോധിക്കുന്നതിനുള്ള മാർഗ്ഗം തേടി കൊട്ടിയൂർ പഞ്ചായത്തിലെ ചുങ്കക്കുന്നിൽ പ്രത്യേക ഗ്രാമസഭ വിളിച്ചു ചേർത്തു. വനം വകുപ്പിലെ ബുദ്ധിരാക്ഷസൻമാരായ ഉദ്യോഗസ്ഥർക്കും മന്ത്രിക്കുമൊക്കെ വാനരൻമാർ പൂർവ്വിക സ്മരണ ഉയർത്തുന്ന പ്രതീകങ്ങളാണെങ്കിലും മണ്ണിൽ കഠിനാധ്വാനം ചെയ്ത് സ്വന്തം അന്നം കണ്ടെത്തുകയും രാജ്യത്തിൻ്റെ ഭക്ഷണം ഉറപ്പാക്കുകയും ചെയ്യുന്ന കർഷകർക്ക് പക്ഷെ വാനരൻമാർ ശല്യമാണ്. ഇങ്ങനെ അധ്വാനിക്കുന്ന കർഷർ നൽകുന്ന 5 ശതമാനം മുതൽ 18 ശതമാനം വരെ ജിഎസ്ടിയടക്കുള്ള പല വിധ നികുതികളിൽ നിന്ന് ശമ്പളം വാങ്ങി, കാര്യമായി പണിയൊന്നുമെടുക്കാതെ സുഖമായി കഴിയുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് എന്തെങ്കിലും തൊഴിൽ നൽകുന്നതിനുള്ള വഴികൾ ഗ്രാമസഭ പരിശോധിച്ചു. വനം വകുപ്പിൽ ഉദ്യോഗസ്ഥരെ കൂലി നൽകി നിയമിക്കുന്നത് വന്യജീവികൾക്കും മനുഷ്യർക്കും ഇടയിൽ സുരക്ഷ ഒരുക്കുന്നതിനും, അതിൽ തന്നെ ജനങ്ങളുടെ ജീവനും സ്വത്തിനും കൃഷികൾക്കും പ്രത്യേക സുരക്ഷ ഉറപ്പാക്കുന്നതിനും, വനം സംരക്ഷിക്കുന്നതിനുമാണെന്ന അടിസ്ഥാന ഉത്തരവാദിത്തബോധം ജോലിക്കാർക്ക് ഇല്ലാതായിട്ടുണ്ട്. ആ ബോധ്യം ഇല്ലാത്തവനൊക്കെ ഭരിക്കാനും കൂടി കയറിയിരുന്നപ്പോൾ ആണ് ചുമ്മാ തോന്നുമ്പോൾ നാട്ടിലിറങ്ങി കർഷകരെ ഒക്കെ അറസ്റ്റ് ചെയ്യുന്നതിനുള്ള അധികാരമൊക്കെ വനം കാവൽക്കാരന് കൊടുക്കാൻ ഉൾവിളിയൊക്കെ ചില കനകസിംഹാസനാസനസ്ഥരായവർക്ക് ഉണ്ടാകുന്നത്. അപ്പോൾ അവനവൻ വാങ്ങുന്ന കൂലിയ്ക്ക് പകരമായി ചെയ്യേണ്ട ജോലി എന്താണെന്ന് വനം വകുപ്പിലെ ഉദ്യോഗസ്ഥരേയും അവരുടെ ചിലവിൽ ഭരിക്കാൻ നടക്കുന്നവരെയും ജനാധിപത്യപരമായ പൗരാവകാശബോധത്തോടെ ഓർമിപ്പിക്കാൻ പഞ്ചായത്ത് രാജ് ആക്ടിലെ ഗ്രാമസഭ എന്ന വേദി ഉപയോഗിക്കാൻ പൗരൻമാർ തയാറാകണം എന്നതിനുള്ള സന്ദേശവും മാതൃകയും കൂടിയായി ഈ വാനര വിരുദ്ധ ഗ്രാമസഭ മാറുകയാണ്. പരിധിയിലാതെ വ്യാപിക്കുന്ന കുരങ്ങ് ശല്യത്തിനെതിരെയാണ് പ്രത്യേക ഗ്രാമസഭ വിളിച്ചു ചേർത്തതെങ്കിലും മറ്റ് വന്യജീവികളുടെ ശല്യത്തെ കുറിച്ചും ചർച്ച ചെയ്താണ് കൊട്ടിയൂർ പഞ്ചായത്തിൻ്റെ ജനാധിപത്യപരമായ അസാധാരണ നടപടി ഉണ്ടായത്. പഞ്ചായത്തിലെ പതിമൂന്നാം വാർഡായ പൊട്ടൻതോട്ടിലാണ് കുരങ്ങിനെതിരെ പ്രത്യേക ഗ്രാമസഭ വിളിച്ചു ചേർത്തത് പഞ്ചായത്ത് പ്രസിഡൻ്റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്‌തു. വിൽസൺ വടക്കയിൽ, പഞ്ചായത്ത് അംഗങ്ങളായ ബാബു മാങ്കോട്ടിൽ, തോമസ് പൊട്ടനാനിയിൽ പ്രസംഗിച്ചു. കൃഷിയിടത്തിൽ നാശം വരുത്തുന്ന കുരങ്ങിനെ നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നതാണ് അടിയന്തരമായി ആവശ്യപ്പെട്ടത്. കർഷകർക്ക് ഉണ്ടാകുന്ന വിളനാശത്തിനുള്ള നഷ്ടപരിഹാരം നൽകുന്ന ചുമതല കൃഷി വകുപ്പിനെ ഏൽപിക്കണം എന്ന് ഗ്രാമസഭയിൽ ആവശ്യം ഉയർന്നു. ഇപ്പോൾ വനം വകുപ്പാണ് നഷ്ടപരിഹാരം നിശ്ചയിക്കുന്നത്. ഒരു വിള വളർത്തിയെടുക്കാൻ ചിലവാകുന്നതിൻ്റെ ഒരു ശതമാനം പോലും നഷ്ടപരിഹാരം വനം വകുപ്പ് നൽകാറില്ല. സാധിക്കുന്നിടത്തോളം നഷ്ടപരിഹാരമേ നൽകാറില്ല. അതിനാൽ തന്നെ നഷ്ട പരിഹാരം നിശ്ചയിക്കാനുള്ള ചുമതല കൃഷി കൈകാര്യം ചെയ്യുന്ന വകുപ്പിനെ സർക്കാർ ഏൽപ്പിക്കട്ടെ. കർഷകന് സംഭവിക്കുന്ന നഷ്ടം എത്രയാണെന്നും അതുമൂലം ഉണ്ടാകുന്ന ദുഃഖം എത്ര വലുതാണെന്നും കൃഷി വകുപ്പിന് ഏറെ കുറേ മനസ്സിലാക്കാം.( യൂണിയൻകാരായ ഉദ്യോഗസ്ഥരല്ല എങ്കിൽ ). കൂടാതെ കൃഷിയിടത്തിൽ ഇറങ്ങുന്ന കുരങ്ങിനെ കൂട് വച്ച് പിടിച്ച് നാടു കടത്തണം. വന്യജീവികൾ വനം വകുപ്പിൻ്റെ വളർത്തുമൃഗങ്ങൾ എന്ന നിലയിൽ അവരുടെ ഇപ്പോൾ ഉള്ള കൈവശ സ്ഥലത്ത് തന്നെ അവയെ നിയന്ത്രിച്ചു പരിപാലിക്കുക. വന്യമൃഗങ്ങളെ തുരത്തി കാട്ടിൽ കയറ്റുകയും അവയ്ക്ക് അവിടെ ഭക്ഷണം കൊടുത്ത് സംരക്ഷിക്കുകയും ചെയ്യുക. അതിനും കൂടിയാണ് വനം വകുപ്പിൽ ജോലിക്കാരെ നിയമിച്ചിട്ടുള്ളത് എന്ന മിനിമം ബോധ്യമെങ്കിലും ഉദ്യോഗസ്ഥർക്ക് വേണം... കൃഷിനാശം സംഭവിച്ചാൽ ഏറ്റവും അടുത്ത ദിവസം തന്നെ നഷ്ടപരിഹാരം കർഷകന് എത്തിച്ചു നൽകുക. കാരണം പണം മുടക്കിയാണ് കർഷകൻ അവരുടെ തൊഴിൽ ചെയ്യുന്നത്. അല്ലാതെ മാസാമാസം ഒന്നാം തീയതി നോക്കിയിരുന്ന് അല്ല. കടവും ദാരിദ്യവും ഒക്കെ അനുഭവിച്ചാണ് കർഷകർ കൃഷി ചെയ്യുന്നത്. അവൻ മുടക്കുന്ന ഓരോ നയാ പൈസയും ന്ത അധ്വാനത്തിൻ്റെ മൂല്യമുള്ളതാണ്. നഷ്ടപരിഹാരം നൽകുന്ന ചുമതല കൃഷി വകുപ്പിനെ ഏൽപിക്കണം. വന്യജീവികളെ വനത്തിൽ സൂക്ഷിക്കാൻ കഴിവില്ല വനം വകുപ്പിനെങ്കിൽ അക്കാര്യം കർഷകരെ ഏൽപ്പിക്കുക. കൃഷിയിടത്തിൽ അതിക്രമിച്ചു കടക്കുന്ന വന്യമൃഗങ്ങളെ കൈകാര്യം ചെയ്യാനുള്ള അവകാശം ഭൂവുടമയ്ക്ക് നൽകണം. അവിടെ കയറി ഒരുപാട് നിയന്ത്രിക്കാനൊന്നും ശ്രമിക്കാതിരിക്കുക.പരാജയപ്പെട്ട ആറളം കൊട്ടിയൂർ വന്യജീവി സംരക്ഷണ കേന്ദ്രങ്ങൾ നിർത്തലാക്കണം: രണ്ട് വന്യജീവി സങ്കേതങ്ങളും ജനാധിപത്യവിരുദ്ധമായും നിയമവിരുദ്ധമായും സ്ഥാപിച്ചതാണ്. കൃഷി ഭൂമിയിൽ പ്രവേശിക്കുന്ന വന്യജീവികളെ കൊന്നു നിയന്ത്രിക്കുന്നതിനുള്ള അവകാശവും കർഷകർക്ക് നൽകുക. ചെലവ് ഉദ്യോഗസ്ഥർ വഹിക്കണം.
കൃഷി നാശത്തിന് നൽകുന്ന നഷ്ടപരിഹാരത്തുക ഉൽപാദന ചെലവും മാർക്കറ്റ് വിലയും കണക്കാക്കി ആയിരിക്കണം. വനത്തിൽ തരിശ് ആയി കിടക്കുന്ന സ്ഥലത്ത് വന്യമൃഗങ്ങൾക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ കൃഷി ചെയ്‌ത് സംരക്ഷിക്കുക. അതിനുള്ള ചുമതല വനം വകുപ്പിനെ ഏൽപ്പിക്കുക. ഭക്ഷണം തേടിയാണ് വന്യജീവികൾ കാടിന് പുറത്ത് കൃഷിയിടത്തിലേക്ക് വരുന്നതെന്നാണ് വനം ശാസ്ത്രജ്ഞർ പറയുന്നത്. അപ്പോൾ വനത്തിന് പുറത്ത് അവ തേടിയെത്തുന്ന വസ്തുക്കൾ വനത്തിനുള്ളിൽ ലഭ്യമാക്കാൻ നടപടി ഉണ്ടായാൽ പ്രശ്നങ്ങൾ അവസാനിക്കും.
The Narans of Kottiyur joined the gram sabha to discuss dealing with Va(l)naran and the protectors.